ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
50 കൊല്ലങ്ങള്‍ക്ക് മുമ്പ് വെങ്ങപ്പള്ളിദേശം എന്ന പ്രദേശം വൈത്തിരി താലൂക്കിൽ പെട്ട തരിയോട് വില്ലേജിന്റെ ഒരു ഭാഗമായിരുന്നു. വില്ലേജ് പുന:സംഘടന നടന്നപ്പോള്‍ തൊട്ടടുത്ത കോട്ടത്തറ വില്ലേജിലെ തെക്കുംതറ ദേശവും തരിയോട് വില്ലേജിലെ വെങ്ങപ്പള്ളി ദേശവും ചേര്‍ത്ത് വെങ്ങപ്പള്ളി വില്ലേജ് രൂപപ്പെട്ടു. തെക്കുംതറ അന്ന് ഒരു പഞ്ചായത്തിന്റെയും ഭാഗമായിരുന്നില്ല. പിന്നീട് കോട്ടത്തറ പഞ്ചായത്ത് രൂപീകരിക്കപ്പെടുകയും അതില്‍ കോട്ടത്തറ, കുപ്പാടിത്തറ എന്നീ വില്ലേജുകള്‍ക്കൊപ്പം വെങ്ങപ്പള്ളി വില്ലേജ് ഉള്‍പ്പെട്ടു. കോട്ടത്തറയിലെ വെണ്ണിയോട് എന്ന സ്ഥലമായിരുന്നു പഞ്ചായത്ത് ആസ്ഥാനം. ശ്രീ. എം. എ. ധര്‍മ്മരാജയ്യരായിരുന്നു ആദ്യ പ്രസിഡണ്ട് സര്‍വ്വ ശ്രീ. എന്‍. ടി. കുഞ്ഞിരാമന് നായര്‍, ചുള്ള്യാണ ജോസഫ്, കുനിയില്‍ അഹമ്മദ് ഹാജി, പി. സി. മാധവന് നായര്‍, വള്ളി ഇബ്രായി ഹാജി, പുലയ സമുദായത്തില്‍ പെട്ട ശ്രീധരന്, ശ്രീമതി. മേരിക്കുട്ടി എന്നിവര്‍...
കൂടുതൽ വായിക്കുക