പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

ജാസർ പാലക്കൽ

പ്രസിഡൻ്റ്

ഷീജ എൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹസീന മുജീബ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിഥില എൻ കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാമൻ കെ എ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സജീഷ് രാജ് എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഭൂമിശാസ്ത്രപരമായ വിവരങ്ങൾവില്ലേജ്: വെങ്ങപ്പള്ളിബ്ലോക്ക്: കല്‍പ്പറ്റതാലൂക്ക്: വൈത്തിരിഅസംബ്ലി മണ്ഡലം: കല്‍പ്പറ്റജില്ലാ പഞ്ചായത്ത്: വയനാട്വിസ്തീര്‍ണ്ണം: 21.16 ചതുരശ്ര കിലോമീറ്റർഅതിരുകൾവടക്ക്: കോട്ടത്തറ ഗ്രാമപഞ്ചായത്ത്തെക്ക്: പൊഴുതന ഗ്രാമപഞ്ചായത്ത്കിഴക്ക്: കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിപടിഞ്ഞാറ്: തരിയോട് ഗ്രാമപഞ്ചായത്ത്ജനസംഖ്യാ കണക്കുകൾ (ആകെ: 11,756)സ്ത്രീ-പുരുഷ അനുപാതം: 6,021 സ്ത്രീകൾ | 5,735 പുരുഷന്മാർപട്ടികജാതി (SC) ജനസംഖ്യ: 266 (141 സ്ത്രീകൾ | 125 പുരുഷന്മാർ)പട്ടികവർഗ്ഗം (ST) ജനസംഖ്യ: 2,977 (1,504 സ്ത്രീകൾ | 1,473 പുരുഷന്മാർ)

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

50 കൊല്ലങ്ങള്‍ക്ക് മുമ്പ് വെങ്ങപ്പള്ളിദേശം എന്ന പ്രദേശം വൈത്തിരി താലൂക്കിൽ പെട്ട തരിയോട് വില്ലേജിന്‍റെ ഒരു ഭാഗമായിരുന്നു. വില്ലേജ് പുന:സംഘടന നടന്നപ്പോള്‍ തൊട്ടടുത്ത കോട്ടത്തറ വില്ലേജിലെ തെക്കുംതറ ദേശവും തരിയോട് വില്ലേജിലെ വെങ്ങപ്പള്ളി ദേശവും ചേര്‍ത്ത് വെങ്ങപ്പള്ളി വില്ലേജ് രൂപപ്പെട്ടു. തെക്കുംതറ അന്ന് ഒരു പഞ്ചായത്തിന്‍റെയും ഭാഗമായിരുന്നില്ല. പിന്നീട് കോട്ടത്തറ പഞ്ചായത്ത് രൂപീകരിക്കപ്പെടുകയും അതില്‍ കോട്ടത്തറ, കുപ്പാടിത്തറ എന്നീ വില്ലേജുകള്‍ക്കൊപ്പം വെങ്ങപ്പള്ളി വില്ലേജ് ഉള്‍പ്പെട്ടു. കോട്ടത്തറയിലെ വെണ്ണിയോട് എന്ന സ്ഥലമായിരുന്നു പഞ്ചായത്ത് ആസ്ഥാനം. ശ്രീ. എം. എ. ധര്‍മ്മരാജയ്യരായിരുന്നു ആദ്യ പ്രസിഡണ്ട് സര്‍വ്വ ശ്രീ. എന്‍. ടി. കുഞ്ഞിരാമന്‍ നായര്‍, ചുള്ള്യാണ ജോസഫ്, കുനിയില്‍ അഹമ്മദ് ഹാജി, പി. സി. മാധവന്‍ നായര്‍, വള്ളി ഇബ്രായി ഹാജി, പുലയ സമുദായത്തില്‍ പെട്ട ശ്രീധരന്‍, ശ്രീമതി. മേരിക്കുട്ടി എന്നിവര്‍...

കൂടുതൽ വായിക്കുക