മികവ് 2026
September 14, 2026
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ പ്രതിഭകളെ ആദരിക്കുന്നതിനായി 'മികവ് 2026' അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ വച്ച് ആദരിച്ചു.
എസ്.എസ്.എൽ.സി (SSLC), പ്ലസ് ടു (PLUS TWO) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (Full A+) കരസ്ഥമാക്കിയ മിടുക്കരെയും, എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. ഇതോടൊപ്പം കലാ-കായിക ശാസ്ത്ര രംഗങ്ങളിലും മറ്റ് സാംസ്കാരിക മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്കുള്ള പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.