ഒറ്റനോട്ടത്തിൽ

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്താണ് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്. 21.06 ച.കി.മി വിസ്തൃതിയുള്ള ഈ പഞ്ചായത്ത് ഭൂമി ശാസ്ത്രപരമായി ചെറുകുന്നുകളും ,നെല്‍പാടങ്ങളുമായാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ പ്രതലത്തില്‍ തന്നെ കരിങ്കല്ലുകള്‍ ധാരളമുള്ള പ്രദേശം കൂടിയാണ്. നെല്‍പാടങ്ങളുടെ കേന്ദ്രമായിരുന്ന വെങ്ങപ്പള്ളി പിന്നിട് വാഴപോലുള്ള കൃഷിക്ക് നെല്‍പാടങ്ങള്‍ വഴിമാറി. കാപ്പി കൃഷിയാണ് പ്രധാന കൃഷി . വലിയ കുന്നുകള്‍ ഇല്ലാത്തതിനാല്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്ലാത്ത പഞ്ചായത്താണ് നമ്മുടേത്. പാരിസ്ഥിതിക അനുമതി ലഭിച്ച 4ഓളം ക്വാറികള്‍ പ്രവർത്തിക്കുന്നതിനാല്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടകുന്നുണ്ട്.

27,833

ആകെ ജനസംഖ്യ

പുരുഷന്മാർ: 13,520

സ്ത്രീകൾ: 14,313

91.01%

സാക്ഷരതാ നിരക്ക്

12.92

ച.കി.മീ വിസ്തീർണ്ണം

1964

രൂപീകൃതമായ വർഷം